കോ​വി​ഡ് 40 കോ​ടി ഇ​ന്ത്യ​ക്കാ​രെ ക​ടു​ത്ത ദാ​രി​ദ്ര്യത്തി​ലേ​ക്ക് ത​ള്ളി​വി​ടും: യു​എ​ൻ റി​പ്പോ​ർ​ട്ട്
Wednesday, April 8, 2020 6:13 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കു​ന്പോ​ഴേ​ക്കും ഇ​ന്ത്യ രൂ​ക്ഷ​മാ​യ തൊ​ഴി​ൽ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നു യു​എ​ൻ റി​പ്പോ​ർ​ട്ട്. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം 40 കോ​ടി​യോ​ളം ഇ​ന്ത്യ​ക്കാ​രെ ക​ടു​ത്ത ദാ​രി​ദ്യ്ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള പ്ര​തി​സ​ന്ധി​യാ​ണ് കോ​വി​ഡ് വ്യാ​പ​നം. ഇ​തി​ന്‍റെ ഫ​ല​മാ​യി ഇ​ന്ത്യ​യി​ൽ അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ 40 കോ​ടി​യോ​ളം തൊ​ഴി​ലാ​ളി​ക​ൾ ക​ടു​ത്ത ദാ​രി​ദ്യ്ര​ത്തി​ലേ​ക്കു പോ​വു​ന്ന​തി​നു​ള്ള ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു.

സാ​ന്പ​ത്തി​ക ​വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ 195 മി​ല്യ​ണ്‍ (19.5 കോ​ടി) പേ​ർ​ക്ക് തൊ​ഴി​ൽ അ​ല്ലെ​ങ്കി​ൽ 6.7 ശ​ത​മാ​നം തൊ​ഴി​ൽ​സ​മ​യം ന​ഷ്ട​പ്പെ​ടാ​മെ​ന്നും യു​എ​ൻ ഏ​ജ​ൻ​സി​യാ​യ അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ സ​ഭ​യു​ടെ (ഐ​എ​ൽ​ഒ) റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

134 കോ​ടി​യോ​ള​മാ​ണ് ഇ​ന്ത്യ​യി​ലെ ആ​കെ ജ​ന​സം​ഖ്യ. ഇ​തി​ൽ മൂ​ന്നി​ലൊ​ന്നോ​ളം ആ​ളു​ക​ളെ ക​ടു​ത്ത ദാ​രി​ദ്യ്രം ബാ​ധി​ക്കു​മെ​ന്നാ​ണു യു​എ​ന്നി​ന്‍റെ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ലോ​ക​ത്താ​കെ​യു​ള്ള സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കു​ന്പോ​ൾ രൂ​ക്ഷ​മാ​യ ദാ​രി​ദ്യ്ര​ത്തി​ന്‍റെ ഭീ​ഷ​ണി ഏ​റ്റ​വും കൂ​ടു​ത​ലാ​യി നേ​രി​ടു​ന്ന​ത് അ​സം​ഘ​ടി​ത മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 125 കോ​ടി​യോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു വി​ടു​ന്ന​തും ശ​ന്പ​ളം കു​റ​യ്ക്കു​ന്ന​തും, ജോ​ലി സ​മ​യം കു​റ​യു​ന്ന​തു​മ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​വാ​ൻ കാ​ര​ണ​മാ​വു​മെ​ന്നും ഐ​എ​ൽ​ഒ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.