ആ​ശു​പ​ത്രി​ക​ളി​ൽ ര​ക്തം കു​റ​വ്: ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ​വ​ര്‍ മു​ന്നോ​ട്ടു​വ​രാ​ൻ അ​ഭ്യ​ർ​ഥ​ന
Wednesday, April 8, 2020 7:43 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര​ചി​കി​ത്സ​യ്ക്ക് ര​ക്തം കി​ട്ടാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ ചി​ല​യി​ട​ത്തു​നി​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ​വ​ര്‍ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

മൊ​ബൈ​ല്‍ യൂ​ണി​റ്റ് വ​ഴി ര​ക്തം സ്വീ​ക​രി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കും. ര​ക്ത​ദാ​ന​സേ​നാ സം​ഘ​ട​ന​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ​പ​തി​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആവശ്യപ്പെട്ടു. സം​സ്ഥാ​ന​ത്തെ ക​ണ്ണ​ട ഷോ​പ്പു​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ഇ​ള​വ് ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.