ബ്രി​ട്ട​നി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ന്നു
Wednesday, April 8, 2020 7:57 PM IST
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ന്നു. ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു പ്ര​കാ​രം 786 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ മൊ​ത്തം മ​ര​ണ​സം​ഖ്യ 6159 ആ​യി. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 55242 ആ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മ​ര​ണ നി​ര​ക്ക് കു​റ​ഞ്ഞു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് ഇ​ന്ന് മ​ര​ണ​സം​ഖ്യ കു​ത്ത​നെ ഉ​യ​ർ​ന്ന​ത്. അ​ടു​ത്ത ഒ​രാ​ഴ്ച​കൂ​ടി മ​ര​ണ നി​ര​ക്ക് ഉ​യ​ർ​ന്നു ത​ന്നെ നി​ൽ​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

അ​തേ​സ​മ​യം, ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് രാ​ജ്യം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കാ​തെ ലോ​ക്ക്ഡൗ​ൺ എ​ത്ര​യും വേ​ഗം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ധ​ന​കാ​ര്യ വ​കു​പ്പി​നു​മേ​ലു​ള്ള സ​മ്മ​ർ​ദ്ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.