രാ​ജ്യ​ത്ത് 28 ല​ക്ഷ​ത്തി​ല​ധി​കം കൊ​റോ​ണ പ​രി​ശോ​ധ​ന​ക​ള്‍; 24 മ​ണി​ക്കൂ​റി​ല്‍ 1,15,364
Saturday, May 23, 2020 11:03 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 28 ല​ക്ഷ​ത്തി​ല​ധി​കം കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​താ​യി ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് (ഐ​സി​എം​ആ​ർ). മേ​യ് 23ന് ​രാ​വി​ലെ വ​രെ 28,34,798 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 1,15,364 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു​വെ​ന്നും ഐ​സി​എം​ആ​റി​ന്‍റെ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്നേ​കാ​ല്‍ ല​ക്ഷം ക​ട​ന്നി​രു​ന്നു. 1,25,101 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 6,654 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 137 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 3,720 ആ​യി ഉ​യ​ര്‍​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​യി ത​ന്നെ തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച മാ​ത്രം 2,940 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 44,582 ആ​യി. ഇ​വി​ടെ 1,517 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്ക്കു തൊ​ട്ടു പി​ന്നി​ല്‍ നി​ല്‍​ക്കു​ന്ന സം​സ്ഥാ​നം ത​മി​ഴ്‌​നാ​ട് ആ​ണ്. 14,753 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 98 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ​യും സ്ഥി​തി ഗു​രു​ത​ര​മാ​ണ്. 13,268 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.