"മാ​യം പി​ടി​ക്കാ​ൻ' ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ്; ക​ർ​ശ​ന പ​രി​ശോ​ധ​ന
Saturday, May 23, 2020 5:10 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​ത്യേ​ക സ്ക്വാ​ഡും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി ഭ​ക്ഷ്യ സു​ര​ക്ഷ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

ലോ​ക് ഡൗ​ണ്‍ മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും മാ​യം ചേ​ർ​ത്ത​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വ​രു​ന്ന​ത് ത​ട​യേ​ണ്ട​തു​ണ്ട്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന പാ​ൽ, പ​ച്ച​ക്ക​റി​ക​ൾ, മ​ത്സ്യം തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​മ​ര​വി​ള, കൊ​ല്ലം ജി​ല്ല​യി​ലെ ആ​ര്യ​ങ്കാ​വ്, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വാ​ള​യാ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന​ക​ളി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി സീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യി​ൽ പ​ഴ​കി​യ​തും കേ​ടു​വ​ന്ന​തും രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്ന​തു​മാ​യ 200-ൽ ​അ​ധി​കം മെ​ട്രി​ക് ട​ണ്‍ മ​ത്സ്യം ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ നി​ര​ന്ത​രം ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് സ്ഥി​രം പ​രി​ശോ​ധ​നാ സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്ന​ത്.

എ​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ക്ലാ​ർ​ക്കു​മാ​രും ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ​മാ​രും റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ക്ക് പോ​സ്റ്റ് ഡ്യൂ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്. ഓ​രോ പ​രി​ശോ​ധ​ന സ്ക്വാ​ഡി​നും ഒ​രു ക്ലാ​ർ​ക്ക്, ഒ​രു ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ നേ​തൃ​ത്വം ന​ൽ​കും. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​മാ​ർ അ​വ​രു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള ജി​ല്ല​യി​ൽ നി​ന്ന് റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ക്ക് പോ​സ്റ്റ് ഡ്യൂ​ട്ടി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​ന്ന​താ​ണ്. വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റി​ൽ എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​രെ എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ നി​യോ​ഗി​ക്കും.

ഈ ​ചെ​ക്ക് പോ​സ്റ്റു​ക​ളോ​ട​നു​ബ​ന്ധി​ച്ച് മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യും സ്ഥാ​പി​ക്കും. ഓ​രോ ചെ​ക്ക് പോ​സ്റ്റി​ലും ഒ​രേ സ​മ​യം ര​ണ്ട് പ​രി​ശോ​ധ​നാ ടീ​മു​ക​ളെ​യാ​ണ് നി​യോ​ഗി​ക്കു​ന്ന​ത്. ഇ​വ​ർ റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ത്രി​യും പ​ക​ലു​മാ​യി രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യും വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കും. ഒ​രു സ്ക്വാ​ഡി​നെ ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​മി​ക്കു​ന്ന​ത്. നി​യ​മാ​നു​സൃ​ത​മാ​യ ഭ​ക്ഷ​ണ സാ​ന്പി​ളു​ക​ൾ പ​തി​വാ​യി എ​ടു​ക്കു​ക​യും മൊ​ബൈ​ൽ ലാ​ബു​ക​ൾ ഉ​പ​യോ​ഗി​ച്ച് ദ്രു​ത പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും. ഓ​രോ സ്ക്വാ​ഡി​നും പ്ര​ത്യേ​ക മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കു​ന്ന​താ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ചെ​ക്ക് പോ​സ്റ്റി​നാ​യി പ്ര​ത്യേ​കം പ്ര​ത്യേ​ക വാ​ഹ​ന​വും അ​നു​വ​ദി​ക്കു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.