ക​ണ്ണൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു
Tuesday, May 26, 2020 6:22 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ക​ണ്ണ​പു​ര​ത്ത് സി​പി​ഐ എം ​പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. സി​പി​എം തൃ​ക്കോ​ത്ത് ബ്രാ​ഞ്ച് അം​ഗ​വും ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ മാ​റ്റാ​ങ്കി​ൽ സ്വ​ദേ​ശി ആ​ദ​ർ​ശി​നാ​ണ് വെ​ട്ടേ​റ്റ​ത്. ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ ആ​ദ​ർ​ശി​നെ ചെ​റു​ക്കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ണ്ണ​പു​രം പ​റ​മ്പ​ത്ത് വ​ച്ച് ഒ​രു സം​ഘ​മാ​ളു​ക​ൾ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണു വെ​ട്ടി​യ​തെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. അ​ക്ര​മ​ത്തി​ൽ ആ​ർ​എ​സ്എ​സ്-​ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ പാ​പ്പി​നി​ശ്ശേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.