മു​ത്ത​ങ്ങ വ​ഴി വ​രു​ന്ന​വ​ർ​ക്ക് യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ്
Tuesday, May 26, 2020 12:52 PM IST
ക​ൽ​പ്പ​റ്റ: സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​തെ അ​തി​ർ​ത്തി​ലെ മൂ​ല​ഹ​ള്ള​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് 10 കി​ലോ മീ​റ്റ​ർ ദൂ​രെ​യു​ള്ള കോ​വി​ഡ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് ജീ​പ്പ് സൗ​ക​ര്യം ഒ​രു​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഡ്രൈ​വ​ർ ക്യാ​ബി​ൻ വേ​ർ​തി​രി​ച്ച ഒ​ന്പ​തു ജീ​പ്പു​ക​ളാ​ണ് വ​കു​പ്പ് സ​ജ്ജ​മാ​ക്കി​യ​ത്.

വാ​ഹ​നം അ​ണു വി​മു​ക്ത​മാ​ക്കു​ന്ന​തി​നും ഡ്രൈ​വ​ർ​മാ​രു​ടെ താ​മ​സ​ത്തി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.​കോ​വി​സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ഹോം ​ക്വാ​റ​ന്‍റൈൻ നി​ർ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തേ​ക്കും യാ​ത്ര തു​ട​രാ​ൻ ടാ​ക്സി​ക​ൾ മു​ത്ത​ങ്ങ​യി​ൽ ല​ഭ്യ​മാ​ണ്.

ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി 12 വ​രെ മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​വും ഫെ​സി​ലി​റ്റേ​ഷ​ൻ കൗ​ണ്ട​റി​ൽ ല​ഭി​ക്കും.​ മു​ത്ത​ങ്ങ ഫോ​റ​സ്റ്റ് ചെ​ക്പോ​സ്റ്റി​നു സ​മീ​പ​ത്തും ക​ല്ലൂ​രി​ലു​മാ​ണ് കോ​വി​ഡ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ. ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ യാ​ത്ര ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ മു​ത്ത​ങ്ങ ആ​ർടിഒ ചെ​ക്പോ​സ്റ്റും ബ​ത്തേ​രി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സും കേ​ന്ദ്രീ​ക​രി​ച്ച് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​

മൂ​ല​ഹ​ള്ള​യ്ക്കും കോ​വി​ഡ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​നും ഇ​ട​യി​ൽ യാ​ത്ര​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള മൊ​ബൈ​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.