ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്നു; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​നു​മ​തി തേ​ടി ക​ർ​ണാ​ട​ക
Wednesday, May 27, 2020 12:30 PM IST
ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്നു. ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് അ​ട​ച്ച ക്ഷേ​ത്ര​ങ്ങ​ളും പ​ള്ളി​ക​ളും മോ​സ്കു​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ജൂ​ണ്‍ ഒ​ന്നി​ന് തു​റ​ക്കാ​നാ​ണ് യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

ഇ​തു സം​ബ​ന്ധി​ച്ച അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്തെ​ഴു​തി​യി​ട്ടു​ണ്ടെ​ന്ന് യെ​ദി​യൂ​ര​പ്പ ബു​ധ​നാ​ഴ്ച പ​റ​ഞ്ഞു. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ഇ​വ പ്ര​വ​ർ​ത്തി​ക്കു​ക. അ​തേ​സ​മ​യം ഉ​ത്സ​വ​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ മാ​ർ​ച്ച് മു​ത​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ വ​ലി​യ ജ​ന​ക്കൂ​ട്ടം ഒ​ത്തു​ചേ​രു​ന്ന​വ​യാ​ണ് ക​ർ​ണാ​ട​ക​യി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.