പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ന് പ​ണം: കേ​ര​ളീ​യ​ർ​ക്ക് അ​പ​മാ​ന​മെ​ന്ന് ഉ​മ്മ​ൻ​ ചാ​ണ്ടി
Wednesday, May 27, 2020 3:05 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ൾ ക്വാ​റ​ന്‍റൈ​ൻ ചെ​ല​വ് സ്വ​ന്ത​മാ​യി വ​ഹി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​യാ​ണെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ​ചാ​ണ്ടി. ഇ​ത് പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഹേ​ള​ന​വും കേ​ര​ളീ​യ​ർ​ക്ക് അ​പ​മാ​ന​വു​മാ​ണെ​ന്നും അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി.

ന​മ്മു​ടെ നാ​ടി​ന്‍റെ സ​ന്പ​ദ്ഘ​ട​ന​യു​ടെ​യും സ​മൃ​ദ്ധി​യു​ടെ​യും അ​ടി​ത്ത​റ പ്ര​വാ​സി​ക​ൾ കെ​ട്ടി​യു​ണ്ടാ​ക്കി​യ​താ​ണ്. കോ​വി​ഡ് മൂ​ലം ജോ​ലി​യും കൂ​ലി​യും ന​ഷ്ട​പ്പെ​ട്ട് സ്വ​ന്ത​മാ​യി ടി​ക്ക​റ്റെ​ടു​ത്ത് സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ന്നാ​ണ് അ​വ​ർ തി​രി​ച്ചു​വ​രു​ന്ന​ത്.

നി​സ​ഹാ​യ​രും നി​രാ​ശ​രു​മാ​യി എ​ത്തു​ന്ന അ​വ​ർ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്കാ​ൻ സ​ർ​ക്കാ​രി​നും സ​മൂ​ഹ​ത്തി​നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ക്വാ​റ​ന്‍റൈ​​ൻ ചെ​ല​വു കൂ​ടി താ​ങ്ങാ​നു​ള്ള സാ​ന്പ​ത്തി​ക​ശേ​ഷി അ​വ​രി​ൽ മി​ക്ക​വ​ർ​ക്കു​മി​ല്ലെ​ന്നും ഉ​മ്മ​ൻ​ ചാ​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​വാ​സി​ക​ളോ​ട് കാ​ട്ടു​ന്ന ഈ ​ക്രൂ​ര​മാ​യ സ​മീ​പ​ന​ത്തി​ൽ സ​ർ​ക്കാ​ർ മാ​റ്റം​ വ​രു​ത്ത​ണ​മെ​ന്നും അ​വ​രി​ൽ​നി​ന്ന് ക്വാ​റ​ന്‍റൈ​ൻ തു​ക ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​​നി​ൽ ക​ഴി​യു​ന്ന​വ​ർ ഇ​നി മു​ത​ൽ ചെ​ല​വ് വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ന്നും ഈ ​സൗ​ക​ര്യം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും പാ​വ​പ്പെ​ട്ട​വ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ പ​ല ത​ല​ങ്ങ​ളി​ലു​ള്ള ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.