മ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ​റ​ക്കാ​ൻ യാ​ത്രാ വി​മാ​നം വാ​ട​ക​യ്ക്കെ​ടു​ത്ത് മ​ദ്യ​രാ​ജാ​വ്
Thursday, May 28, 2020 4:04 PM IST
ന്യൂ​ഡ​ൽ​ഹി: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ വീ​ടെ​ത്താ​ൻ ന​ട​ന്നു​വ​ല​യു​മ്പോ​ൾ മ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ​റ​ക്കാ​ൻ വി​മാ​നം ത​ന്നെ വാ​ട​ക​യ്ക്കെ​ടു​ത്ത് മ​ധ്യ​പ്ര​ദേ​ശി​ലെ മ​ദ്യ​രാ​ജാ​വ്. സോം ​ഡി​സ്‌​ല​റീ​സ് ഉ​ട​മ ജ​ദീ​ഷ് അ​റോ​റ​യാ​ണ് നാ​ല് പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ 180 പേ​രു​ടെ വി​മാ​നം വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്.

എ​യ​ർ​ബ​സ് എ320 ​ൽ മ​ക​ളും ഇ​വ​രു​ടെ ര​ണ്ട് കു​ട്ടി​ക​ളും മു​ത്ത​ശി​യു​മാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. ഭോ​പ്പാ​ലി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് ഇ​വ​രെ എ​ത്തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ് വി​മാ​നം വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്.

രാ​വി​ലെ 9.30 ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​നം 10.30 ന് ​ഭോ​പ്പാ​ലി​ൽ എ​ത്തി. ഇ​വി​ടെ​നി​ന്നും സ്പെ​ഷ​ൽ യാ​ത്ര​ക്കാ​രെ​യും ക​യ​റ്റി വി​മാ​നം 11.30 ന് ​ഡ​ൽ​ഹി​യി​ൽ മ​ട​ങ്ങി​യെ​ത്തി. എ​യ​ർ​ബ​സ് എ320 ​ന് മ​ണി​ക്കൂ​റി​ന് അ​ഞ്ച് ല​ക്ഷം മു​ത​ൽ ആ​റ് ല​ക്ഷം രൂ​പ​വ​രെ​യാ​ണ് വാ​ട​ക. അ​റോ​റ ഈ ​യാ​ത്ര​യ്ക്ക് മാ​ത്ര​മാ​യി 25-30 ല​ക്ഷം രൂ​പ മു​ട​ക്കി​യി​രി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കു​ടും​ബാം​ഗ​ങ്ങ​ളെ എ​ത്തി​ക്കാ​ൻ ആ​റോ എ​ട്ടോ സീ​റ്റു​ക​ളു​ള്ള ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്നെ​ങ്കി​ലും അ​റോ​റ വ​ലി​യ യാ​ത്രാ വി​മാ​നം ത​ന്നെ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.