കോ​വി​ഡ്: 577 ആ​ക്ടീ​വ് കേ​സു​ക​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത് 47 പേ​ർ​ക്ക്
Friday, May 29, 2020 7:02 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള 577 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത് 47 പേ​ർ​ക്ക്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് ആ​ദ്യ കേ​സ് വ​ന്ന് 100 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ നാം ​കോ​വി​ഡ് ക​ർ​വ് ഫ്ളാ​റ്റ​ൻ ചെ​യ്തു. അ​ന്ന് 16 കേ​സാ​യി​രു​ന്നു. ഇ​ന്ന​ത് 577 ആ​ണ്. ഇ​ന്ന​ലെ 84 കേ​സു​ണ്ടാ​യ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വ​ന്ന​ത് അ​ഞ്ച് പേ​ർ​ക്കാ​ണ്. ഈ​യാ​ഴ്ച​ത്തെ ക​ണ​ക്കെ​ടു​ത്താ​ൽ ഞാ​യ​റാ​ഴ്ച 53 കേ​സി​ൽ അ​ഞ്ചാ​യി​രു​ന്നു സ​ന്പ​ർ​ക്കം 49 ൽ ​ആ​റ്, 67 ൽ ​ഏ​ഴ്, 40 ൽ ​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ലെ ക​ണ​ക്ക്. ഈ​യാ​ഴ്ച 355-ൽ 27 ​പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. മേ​യ് 10 മു​ത​ൽ 27 വ​രെ 289 പു​തി​യ കേ​സി​ൽ 38 സ​ന്പ​ർ​ക്കം. മേ​യ് പ​ത്ത് മു​ത​ൽ ആ​കെ 644 കേ​സി​ൽ 65 ആ​ണ് സ​ന്പ​ർ​ക്കം. 10.09 ശ​ത​മാ​ന​മാ​ണ് ഇ​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഇ​തു​വ​രെ​യാ​യി 1,33,249 പ്ര​വാ​സി​ക​ളാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. 73,421 പേ​ർ റെ​ഡ് സോ​ണു​ക​ളി​ൽ​നി​ന്നാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് 11,6775 പേ​രും വി​ദേ​ശ​ത്തു​നി​ന്നു​ള്ള 16,477 പേ​രു​മാ​ണ് ഇ​ങ്ങ​നെ​യെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.