കോ​ട്ട​യം ജി​ല്ല​യി​ൽ മൂ​ന്നു പേ​ർ​ക്ക് കോ​വി​ഡ്; ആ​റു പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, June 30, 2020 7:24 PM IST
കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്ന് മൂ​ന്നു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​റു പേ​ർ​ക്ക് രോ​ഗ​മു​ക്തി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 110 ആ​യി. ഇ​ന്ന് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നു പേ​ർ ഉ​ൾ​പ്പെ​ടെ 109 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 219 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ രോ​ഗം ഭേ​ദ​മാ​യ​ത്. കോ​ട്ട​യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 50.22 ആ​ണ്.

സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് ജൂ​ൺ 19ന് ​എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന തെ​ള്ള​കം സ്വ​ദേ​ശി(36), ഉ​ഴ​വൂ​ർ സ്വ​ദേ​ശി(49), ഇ​തേ ദി​വ​സം മ​സ്‌​ക​റ്റി​ൽ​നി​ന്ന് എ​ത്തി കോ​ട്ട​യ​ത്തെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന തെ​ള്ള​കം സ്വ​ദേ​ശി(38) എ​ന്നി​വ​ർ​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ൺ മാ​സ​ത്തി​ൽ ആ​കെ 176 പേ​രു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.

മും​ബൈ​യി​ൽ നി​ന്നും എ​ത്തി ജൂ​ൺ 21ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച മു​ത്തോ​ലി സ്വ​ദേ​ശി​നി(60), ഇ​വ​രു​ടെ മ​ക​ൻ(37), മ​ക​ന്‍റെ കു​ട്ടി(​ആ​റ്), കു​വൈ​റ്റി​ൽ നി​ന്നെ​ത്തി ജൂ​ൺ ഒ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​രു​മേ​ലി സ്വ​ദേ​ശി​നി(31), കു​വൈ​റ്റി​ൽ നി​ന്നെ​ത്തി ജൂ​ൺ എ​ട്ടി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച മു​ട്ടു​ചി​റ സ്വ​ദേ​ശി​നി(46), മും​ബൈ​യി​ൽ നി​ന്നെ​ത്തി ജൂ​ൺ 22ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി(38) എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​ത്.

രോ​ഗ​ബാ​ധി​ത​രാ​യ കോ​ട്ട​യം ജി​ല്ല​ക്കാ​രി​ൽ 44 പേ​ർ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും 32 പേ​ർ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും 28 പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മൂ​ന്നു പേ​ർ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.