ത​മി​ഴ്നാ​ട്ടി​ൽ സ്ഥി​തി രൂ​ക്ഷം: 24 മ​ണി​ക്കൂ​റി​നി​ടെ 4343 പേ​ർ​ക്ക് കോ​വി​ഡ്
Thursday, July 2, 2020 9:44 PM IST
ചെ​ന്നൈ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ൽ സ്ഥി​തി രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,343 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

അതേസമയം, സം​സ്ഥാ​ന​ത്ത് രോ​ഗം​ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക് ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ കേ​സു​ക​ൾ 98,392 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 57 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 1321 ആ​യി. ചെ​ന്നൈ​യി​ൽ 2027 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ൽ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​യ 13 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.