റി​ലീ​സി​ന് പി​ന്നാ​ലെ "സൂ​ഫി​യും സു​ജാ​ത​യു​ടേ​യും' വ്യാ​ജ പ​തി​പ്പ് ഓ​ൺ​ലൈ​നി​ൽ
Friday, July 3, 2020 6:34 AM IST
കൊ​ച്ചി: ഓ​ൺ​ലൈ​ൻ റി​ലീ​സി​ന് പി​ന്നാ​ലെ "സൂ​ഫി​യും സു​ജാ​ത​യും' എ​ന്ന സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​ക്കു​ന്നു. ടെ​ലി​ഗ്രാ​മി​ലും ടൊ​റ​ന്‍റ് സൈ​റ്റു​ക​ളി​ലു​മാ​ണ് സി​നി​മ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 12ന് ​ആ​മ​സോ​ൺ പ്രൈ​മി​ലൂ​ടെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ്. മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഓ​ണ്‍​ലൈ​ൻ റി​ലീ​സ് ചി​ത്ര​മാ​ണി​ത്.

വി​ജ​യ് ബാ​ബു നി​ര്‍​മി​ച്ച സി​നി​മ​യി​ല്‍ ജ​യ​സൂ​ര്യ​ക്ക് പു​റ​മെ ബോ​ളി​വു​ഡ് താ​രം അ​തി​ഥി റാ​വു, സി​ദ്ദി​ഖ്, ഹ​രീ​ഷ് ക​ണാ​ര​ൻ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സാ​ണ് സം​വി​ധാ​നം. സൂ​ഫി​യു​ടേ​യും അ​യാ​ളെ പ്ര​ണ​യി​ക്കു​ന്ന ഹി​ന്ദു പെ​ണ്‍​കു​ട്ടി​യു​ടേ​യും ക​ഥ​യാ​ണ് സൂ​ഫി​യും സു​ജാ​ത​യും.

ചി​ത്ര​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ റി​ലീ​സി​നെ​തി​രെ തി​യേ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം തി​യേ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ൻ റി​ലീ​സ് അ​ല്ലാ​തെ മ​റ്റ് വ​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു നി​ർ​മാ​താ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.