കൊ​ച്ചി​യി​ൽ "അ​മ്മ' യോ​ഗം ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Sunday, July 5, 2020 3:52 PM IST
കൊ​ച്ചി: കൊ​ച്ചി​യി​ൽ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ യോ​ഗം ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. കോ​വി​ഡ് നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലു​ള്ള ഹോ​ട്ട​ലി​ൽ യോ​ഗം ന​ട​ത്തു​ന്ന​തി​നെ​തി​രേ ആ​ണ് പ്ര​തി​ഷേ​ധം. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഹോ​ട്ട​ലി​നു​ള്ളി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി.

കോ​വി​ഡ് നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യ ച​ക്ക​ര​പ്പ​റ​ന്പി​ലെ ഹോ​ട്ട​ലി​ലാ​ണ് സം​ഘ​ട​ന‍​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി യോ​ഗം നി​ർ​ത്തി​വ​യ്ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​വേ​ള ബാ​ബു, ഗ​ണേ​ഷ് കു​മാ​ർ, ടി​നി ടോം ​തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.