ക​ന്ന​ഡ യു​വ ന​ട​ൻ ശു​ശീ​ൽ‌ ഗൗ​ഡ ജീ​വ​നൊ​ടു​ക്കി
Wednesday, July 8, 2020 11:16 PM IST
ബം​ഗ​ളൂ​രു: ബോളിവുഡ് യുവ നടൻ ശു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തി​ന്‍റെ ഞ​ടു​ക്കം​മാ​റു​ന്ന​തി​നു മു​ൻ​പെ മ​റ്റൊ​രു യു​വ​ന​ട​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി. ക​ന്ന​ഡ ന​ട​ൻ ശു​ശീ​ൽ‌ ഗൗ​ഡ​യാ​ണ് (30) ജീ​വ​നൊ​ടു​ക്കി​യ​ത്. ഫി​റ്റ്ന​സ് ട്രെ​യി​ന​ർ കൂ​ടി​യാ​യ ശു​ശീ​ൽ ഗൗ​ഡ സ്വ​ദേ​ശ​മാ​യ മാ​ണ്ഡ്യ ഇ​ന്ദു​വാ​ലു​വി​ലെ വീ​ട്ടി​ലാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ജീ​വ​നൊ​ടു​ക്കാ​ൻ ഉ​ണ്ടാ​യ കാ​ര​ണം സം​ബ​ന്ധി​ച്ച് അ​റി​വി​ല്ല. നി​ര​വ​ധി ടി​വി സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ശു​ശീ​ൽ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ക​ന്ന​ഡ സി​നി​മ​യി​ൽ മു​ഖ്യ​വേ​ഷം ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.