ആ​ല​പ്പു​ഴ​യി​ൽ സ്ഥി​തി രൂ​ക്ഷം; 119 പേ​ർ​ക്ക് കോ​വി​ഡ്
Monday, July 13, 2020 6:36 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ടു ചെ​യ്ത കോ​വി​ഡ് പ്ര​തി​ദി​ന ക​ണ​ക്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ. 119 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 78 പേ​ർ നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 27 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ഒ​ന്പ​തു പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മൂ​ന്നു​പേ​ർ​ക്ക് സ​മ്പ​ർ​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ര​ണ്ടു​പേ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ജി​ല്ല​യി​ലെ ആ​കെ 507 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ആ​കെ രോ​ഗ വി​മു​ക്ത​രാ​യ​വ​ർ 256 ആ​ണ്. ജി​ല്ല​യി​ൽ ഇ​ന്ന് ആ​റു പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.