മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി ശി​വാ​ജി​റാ​വു പാ​ട്ടീ​ൽ നി​ലാ​ങ്കേ​ക​ർ അ​ന്ത​രി​ച്ചു
Wednesday, August 5, 2020 10:26 AM IST
പൂ​നെ: മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ശി​വാ​ജി​റാ​വു പാ​ട്ടീ​ൽ നി​ലാ​ങ്കേ​ക​ർ (89) അ​ന്ത​രി​ച്ചു. സ്വ​വ​സ​തി​യി​ൽ​വ​ച്ച് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. 1985 മു​ത​ൽ 86 വ​രെ​യാ​യി​രു​ന്നു ശി​വാ​ജി​റാ​വു മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ത്.

ജൂ​ലൈ 16ന് ​ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രോ​ഗ ബാ​ധ​യെ തു​ട​ർ​ന്ന് പൂ​നെ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. 1968 ൽ ​മ​ഹാ​രാ​ഷ്ട്ര എ​ജ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റ് സ്ഥാ​പി​ച്ച​ത് ശി​വാ​ജി​റാ​വു​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.