മൂ​ന്നാ​ർ മ​ണ്ണി​ടി​ച്ചി​ൽ: അ​ഞ്ച് മ​ര​ണം, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു
Friday, August 7, 2020 12:46 PM IST
തൊ​ടു​പു​ഴ: മൂ​ന്നാ​ർ രാ​ജ​മ​ല​യി​ൽ മ​ല​യി​ടി​ഞ്ഞു ല​യ​ങ്ങ​ളു​ടെ മേ​ൽ പ​തി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​താ​യി ജി​ല്ല ഭ​ര​ണ​കൂ​ടം സ്ഥി​രീ​ക​രി​ച്ചു. മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട പ​ത്തു പേ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ടു​ത്ത് മൂ​ന്നാ​ർ ഹൈ​റേ​ഞ്ച് ടാ​റ്റ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​തി​ൽ ചി​ല​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ലാ​ണ് വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ​ത്. മ​ണ്ണി​ന​ടി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്നാ​ണ് സം​ശ​യം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് റ​വ​ന്യു, പോ​ലീ​സ് സം​ഘ​ത്തി​ന് ഇ​വി​ടേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ട്ട​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി.



ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് മൂ​ന്നാ​ർ രാ​ജ​മ​ല​യി​ലെ പെ​ട്ടി​മു​ടി​യി​ൽ മ​ണ്ണി​ടി​ഞ്ഞ​ത്. ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലാ​ണ് രാ​ജ​മ​ല. ഇ​വി​ടെ മൂ​ന്നു ല​യ​ങ്ങ​ളി​ലാ​യി 83 പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല.

മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ രാ​ജ​മ​ല മേ​ഖ​ല​യി​ൽ മൊ​ബൈ​ൽ റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട​മു​ണ്ടാ​യ വി​വ​രം പു​റം ലോ​ക​ത്തെ​ത്താ​നും വൈ​കി. മ​റ്റ് വാ​ർ​ത്താ​വി​നി​മ​യ ബ​ന്ധ​ങ്ങ​ളും താ​റു​മാ​റി​ലാ​യി​രു​ന്നു. ഇ​തി​നു സ​മീ​പ​ത്തു​ള്ള ല​യ​ങ്ങ​ളി​ൽ ഉ​ള്ള​വ​രാ​ണ് വ​ഴി​യി​ലു​ള്ള ഗ​താ​ഗ​ത ത​ട​സം മ​റി​ക​ട​ന്നു വി​വ​രം പു​റ​ത്ത​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തേ​ക്കു പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ സം​ഘ​വും സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.



ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. ആം​ബു​ല​ൻ​സു​ക​ളും അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ചു. ഇ​തി​നി​ടെ വ​നം​വ​കു​പ്പ് ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ചു കൂ​ടു​ത​ൽ പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.