കെ.​ടി. ജ​ലീ​ൽ മ​ത​ഗ്ര​ന്ഥ​ത്തി​ന്‍റെ മ​റ​വി​ൽ സ്വ​ർ​ണം ക​ട​ത്തി; ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി
Thursday, August 13, 2020 4:45 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ മ​ത​ഗ്ര​ന്ഥ​ത്തി​ന്‍റെ മ​റ​വി​ൽ സ്വ​ർ​ണം ക​ട​ത്തി​യെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. വി​ദേ​ശ​യാ​ത്ര​ക​ളി​ൽ സ്വ​പ്ന​യെ എ​ന്തി​ന് ഒ​പ്പം കൂ​ട്ടി​യെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കാ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​പ്ന ഏ​തെ​ല്ലാം കാ​ര്യ​ങ്ങ​ളി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഇ​ട​നി​ല​ക്കാ​രി​യാ​യി​യെ​ന്നു മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞേ മ​തി​യാ​കൂ. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ പ്രോ​ജ​ക്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കോ​ടി രൂ​പ​യാ​ണു സ്വ​പ്ന​യ്ക്ക് കൈ​ക്കൂ​ലി​യാ​യി ല​ഭി​ച്ച​ത്. ക​രാ​റു​കാ​ര​ൻ ത​ന്നെ കൈ​ക്കൂ​ലി ന​ൽ​കി​യ​താ​യി സ​മ്മ​തി​ക്കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പ്രോ​ജ​ക്റ്റി​ൽ എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​രം ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്കു കൈ​ക്കൂ​ലി ല​ഭി​ക്കു​ന്ന​ത് എ​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

വാ​ട്സ്ആ​പ് സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​യ​ത​ന്ത്ര ല​ഗേ​ജ് സ്വീ​ക​രി​ച്ചു​വെ​ന്ന ജ​ലീ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല. ക​ള്ള​ക്ക​ട​ത്ത് ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ജ​ലീ​ൽ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്ത​രു​തെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.