"ക​നി​വ് 108' ആം​ബു​ല​ൻ​സി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം
Thursday, August 13, 2020 7:36 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​നി​വ് 108 ആം​ബു​ല​ന്‍​സി​നു​ള്ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​യാ​യ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി​നി​യാ​യ 38 വ​യ​സു​കാ​രി​യാ​ണ് ആം​ബു​ല​ന്‍​സി​നു​ള്ളി​ല്‍ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഡോ​ക്ട​ര്‍​മാ​ര്‍ റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ യാ​ത്ര​മ​ധ്യേ യു​വ​തി​യു​ടെ നി​ല വ​ഷ​ളാ​യ​തോ​ടെ ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ ത​ന്നെ പ്ര​സ​വ​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു.

മി​ക​ച്ച അ​ടി​യ​ന്ത​ര പ​രി​ച​ര​ണം ന​ല്‍​കി അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും ആ​ശു​പ​ത്രി​യി​ലാ​ക്കി. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നുവെന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന് ത​ന്നെ അ​ഭി​മാ​ന​മാ​യ സേ​വ​നം ന​ട​ത്തി​യ ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​രെ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ട് പോ​ലും സ​ന്നി​ദ്ധ​ഘ​ട്ട​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ സേ​വ​നം വ​ള​രെ വ​ലു​താ​ണ്. കോ​വി​ഡ് കാ​ല​ത്ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന ഇ​ത്ത​രം സേ​വ​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 7.20 നോ​ട​ടു​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ക​ണ്ണൂ​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ യു​വ​തി​യെ എ​ത്തി​ക്കാ​നാ​യാ​ണ് 108ല്‍ ​വി​ളി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ മു​ള്ളി​യാ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ന്‍​സ് സ്ഥ​ല​ത്തെ​ത്തി.

108 ആം​ബു​ല​ന്‍​സ് എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ​ന്‍ റോ​ബി​ന്‍ ജോ​സ​ഫ്, പൈ​ല​റ്റ് ആ​ന​ന്ദ് ജോ​ണ്‍ എ​ന്നി​വ​ര്‍ ഡോ​ക്ട​റി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച ശേ​ഷം യു​വ​തി​യെ ആം​ബു​ല​ന്‍​സി​ലേ​ക്ക് മാ​റ്റി പ​രി​യാ​ര​ത്തേ​ക്ക് യാ​ത്ര തി​രി​ച്ചു. യാ​ത്രാ​മ​ധ്യേ യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. വ​നി​താ ന​ഴ്‌​സി​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ വ​ഴി​യി​ല്‍ നി​ന്ന് ക​നി​വ് 108 ആം​ബു​ല​ന്‍​സി​ലെ ത​ന്നെ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ​നാ​യ എ​സ്. ശ്രീ​ജ​യും ആം​ബു​ല​ന്‍​സി​ല്‍ ക​യ​റി.

ആം​ബു​ല​ന്‍​സ് പ​യ്യ​ന്നൂ​ര്‍ കോ​ത്താ​യം​മു​ക്ക് എ​ത്തി​യ​പ്പോ​ഴേ​ക്കും യു​വ​തി​യു​ടെ നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​യി. തു​ട​ര്‍​ന്ന് ശ്രീ​ജ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി. ഇ​തോ​ടെ ആം​ബു​ല​ന്‍​സ് റോ​ഡ് വ​ശ​ത്ത് നി​ര്‍​ത്തി​യ ശേ​ഷം എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ​ന്‍​മാ​രാ​യ റോ​ബി​ന്‍ ജോ​സ​ഫ്, ശ്രീ​ജ എ​ന്നി​വ​രു​ടെ പ​രി​ച​ര​ണ​ത്തി​ല്‍ 8.23ന് ​യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ഇ​രു​വ​രും അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി. ഇ​തി​ന് ശേ​ഷം ഇ​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ എ​ത്തി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ പി​പി​ഇ കി​റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചാ​ണ് പ്ര​സ​വ ശു​ശ്രൂ​ഷ ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.