ഹാ​ർ‌​പു​രി​ൽ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ
Friday, August 14, 2020 5:48 PM IST
ഹാ​പു​ർ: പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​ർ‌​പു​രി​ൽ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. സം​ഭ​വം ന​ട​ന്ന് ആ​ഴ്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് പ്ര​തി ദ​ള​പ​ത് പി​ടി​യി​ലാ​കു​ന്ന​ത്. പോ​ലീ​സി​ന്‍റെ തോ​ക്ക് ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ദ​ള​പ​തി​ന് ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

തോ​ക്ക് ത​ട്ടി​യെ​ടു​ത്ത് പോ​ലീ​സു​കാ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത് ര​ക്ഷ​പെ​ടാ​നാ​ണ് ഇ​യാ​ൾ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ പോ​ലീ​സ് തി​രി​ച്ചു​ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ദ​ള​പ​തി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ന​ദി​ക്ക​ര​യി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പും വ​സ്ത്ര​ങ്ങ​ളും ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ടാ​ൻ ആ​ഗ്ര​ഹ​മി​ല്ലാ​ത്ത​തു കൊ​ണ്ട് ജീ​വ​നൊ​ടു​ക്കു​ന്നു എ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ എ​ഴു​തി​യി​രു​ന്ന​ത്.

ക്രൂ​ര​പീ​ഡ​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി മീ​റ​റ്റി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ൺ‌​കു​ട്ടി​യെ​യാ​ണ് ദ​ള​പ​ത് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ൾ വി​കൃ​ത​മാ​ക്കി​യ​ശേ​ഷം സ​മീ​പ​ത്തെ വ​യ​ലി​ൽ ഉ​പേ​ക്ഷി​ച്ചു.

ബൈ​ക്കി​ലെ​ത്തി​യ ദ​ള​പ​ത് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ പി​റ്റേ​ന്ന് രാ​വി​ലെ ആ​റോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.