കോ​വി​ഡി​നെ കൂ​സാ​തെ സ​മ​രം; ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, September 17, 2020 8:20 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​മ​രം ചെ​യ്താ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യോ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കു​ക​യോ ചെ​യ്യാ​ത്ത സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​പ്ര​കാ​രം പ​ര​മാ​വ​ധി 50 പേ​ര്‍​ക്കാ​ണ് കൂ​ട്ടം​കൂ​ടാ​ന്‍ അ​നു​വാ​ദ​മു​ള്ള​തെ​ന്നും എ​ന്നാ​ല്‍, സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പേ​ര്‍ കൂ​ട്ടം​കൂ​ടു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ര്‍​ഗ​നി​ര്‍​ദേ​ശം ലം​ഘ​നം തു​ട​രു​ക​യും ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് ആ​ക്ട്, കേ​ര​ള എ​പ്പി​ഡെ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​ന​ന്‍​സ് എ​ന്നി​വ പ്ര​കാ​രം നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ളും. മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മാ​സം 11 മു​ത​ല്‍ ന​ട​ന്ന വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ടി​ക​ളു​ടെ സ​മ​ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 385 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

1131 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ല്‍​എ​മാ​രാ​യ ഷാ​ഫി പ​റ​മ്പി​ല്‍, കെ.​എ​സ് ശ​ബ​രീ​നാ​ഥ് എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി, മ​ഹി​ളാ​മോ​ര്‍​ച്ച, എ​ബി​വി​പി, ക​ഐ​സ്യു, എം​എ​സ്എ​ഫ്, യു​വ​മോ​ര്‍​ച്ച, മു​സ്‌ലിം​ലീ​ഗ് ഇ​ത്ത​രം പാ​ര്‍​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രും വി​വി​ധ ജി​ല്ല​ക​ളി​ല്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കാ​ന്‍ ഇ​ത്ത​രം ജാ​ഗ്ര​ത​യി​ല്ലാ​ത്ത സ​മ​ര​ങ്ങ​ള്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മാ​സ്കി​ല്ലാ​തെ​യും അ​ക​ലം പാ​ലി​ക്കാ​തെ​യും അ​ക്ര​മ​സ​മ​രം ന​ട​ത്തു​ന്ന​ത് പ്രോ​ത്സാ​ഹി​ക്ക​പ്പെ​ടാ​ന്‍ പാ​ടി​ല്ല. അ​ത് ഈ ​നാ​ടി​നെ​തി​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​യി കാ​ണ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.