ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത് ഉ​ദ്ഘാ​ട​ന മ​ഹാ​മ​ഹം ന​ട​ത്താ​ൻ: സു​രേ​ന്ദ്ര​ൻ
Sunday, September 20, 2020 12:21 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത് ഉ​ദ്ഘാ​ട​ന മ​ഹാ​മ​ഹം ന​ട​ത്താ​നാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. നി​ര​വ​ധി ഉ​ദ്ഘാ​ട​ന​ങ്ങ​ളാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ലൈ​ഫ്മി​ഷ​ൻ ക​രാ​ർ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി മ​റ​ച്ച് പി​ടി​ക്കു​ക​യാ​ണ്. ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ പു​റ​ത്ത് വി​ടാ​ത്ത​ത്. അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് എ​ത്തു​മെ​ന്ന​തി​നാ​ലാ​ണ് ലൈ​ഫ്മി​ഷ​ന്‍റെ എം​ഒ​യു പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​പെ​ട്ടി​ട്ടും ന​ൽ​കാ​ത്ത​ത്.

ഖു​റാ​നെ അ​പ​മാ​നി​ച്ച​ത് മ​ന്ത്രി ജ​ലീ​ലും സം​ഘ​വു​മാ​ണ്. സി​പി​എം പ​ച്ച​യാ​യ വ​ർ​ഗീ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ഖു​റാ​ന്‍റെ മ​റ​വി​ൽ സ്വ​ർ​ണം ക​ട​ത്തി​യ സ​ർ​ക്കാ​രാ​ണി​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.