മ​ത​ഗ്ര​ന്ഥ വി​വാ​ദം: സി​ആ​പ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യാ​ൻ കൊ​ണ്ടു​പോ​യി
Tuesday, September 22, 2020 12:08 PM IST
തി​രു​വ​ന​ന്ത​പു​രം: യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ൽ നി​ന്നും എ​ത്തി​ച്ച മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ സി​ആ​പ്റ്റ് വ​ഴി മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ ചോ​ദ്യം ചെ​യ്യാ​നാ​യി കൊ​ണ്ടു​പോ​യി. ഡെ​ലി​വ​റി വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് കൊ​ച്ചി യൂ​ണി​റ്റി​ൽ​നി​ന്ന് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം​ചെ​യ്യു​ന്ന​ത്.

സി​ആ​പ്റ്റി​ൽ എ​ൻ​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് എ​ൻ​ഐ​എ സം​ഘം സി​ആ​പ്റ്റ് ((കേ​ര​ള സ്റ്റേ​റ്റ് സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് ട്രെ​യി​നിം​ഗ്) ഓ​ഫീ​സി​ലെ​ത്തി​യ​ത്. മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ കൊ​ണ്ടു​പോ​യ​ത് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

സി​ആ​പ്റ്റി​ൽ എ​ത്തി​ച്ച പാ​ഴ്സ​ലു​ക​ളി​ൽ അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ പൊ​ട്ടി​ച്ചു മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ എ​ടു​ത്തി​രു​ന്നു​വെ​ന്ന് മ​ന്ത്രി കെ.​ടി ജ​ലീ​ൽ എ​ൻ​ഐ​എ​യോ​ടും ഇ​ഡി​യോ​ടും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കോ​ണ്‍​സു​ലേ​റ്റി​ൽ​നി​ന്ന് 32 മ​ത​ഗ്ര​ന്ഥ​ങ്ങ​ളു​ടെ പാ​ക്ക​റ്റു​ക​ൾ ഡെ​ലി​വ​റി വി​ഭാ​ഗ​ത്തി​ലാ​ണ് എ​ത്തി​ച്ച​ത്. പി​ന്നീ​ട് ഒ​രു പാ​ക്ക​റ്റ് പൊ​ട്ടി​ച്ച് ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ​ക്കു മ​ത​ഗ്ര​ന്ഥം വി​ത​ര​ണം ചെ​യ്ത​ശേ​ഷം ബാ​ക്കി 31 പാ​ക്ക​റ്റു​ക​ൾ മ​ല​പ്പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ളും എ​ൻ​ഐ​എ സി​ആ​പ്റ്റി​ലെ ജീ​വ​ന​ക്കാ​രോ​ടു ചോ​ദി​ച്ച​റി​ഞ്ഞു. എ​യ​ർ കാ​ർ​ഗോ​യി​ൽ നി​ന്നും യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്ക് മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ കൊ​ണ്ടു​പോ​യ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യേ​യും ഡ്രൈ​വ​റേ​യും ക​സ്റ്റം​സ് കൊ​ച്ചി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. സി​ആ​പ്റ്റി​ൽ​നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് സ​ർ​ക്കാ​ർ വാ​ഹ​ന​ത്തി​ലാ​ണ് മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ കൊ​ണ്ടു​പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.