ഡാ​നി​യ​ൽ പേ​ൾ: പ്ര​തി​യു​ടെ മോ​ച​നം സ്റ്റേ ​ചെ​യ്തു
Tuesday, September 29, 2020 7:23 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഡാ​നി​യ​ൽ പേ​ളി​നെ ക​ഴു​ത്ത​റ​ത്തു കൊ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ഹ​മ്മ​ദ് ഒ​മ​ർ സ​യീ​ദ് ഷെ​യ്ഖി​നെ മോ​ചി​പ്പി​ക്കു​ന്ന​ത് പാ​ക് സു​പ്രീം​കോ​ട​തി ത​ട​ഞ്ഞു. സ​യീ​ദി​ന്‍റെ വ​ധ​ശി​ക്ഷ ഏ​ഴു​വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വാ​യി കു​റ​ച്ചു​കൊ​ണ്ട് സി​ന്ധ് ഹൈ​ക്കോ​ട​തി ഏ​പ്രി​ലി​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇ​യാ​ൾ ഉ​ട​ൻ മോ​ചി​ത​നാ​കു​മെ​ന്നു ക​രു​തി​യി​രു​ന്നു. എ​ന്നാ​ൽ പേ​ളി​ന്‍റെ മാ​താ​പി​താ​ക്ക​ളും സി​ന്ധ് പ്ര​വി​ശ്യാ സ​ർ​ക്കാ​രും ന​ല്കി​യ അ​പ്പീ​ലി​ലാ​ണു മോ​ചി​പ്പി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

യു​എ​സി​ലെ വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ലി​ന്‍റെ തെ​ക്ക​ൻ ഏ​ഷ്യ ബ്യൂ​റോ ചീ​ഫ് ആ​യി​രു​ന്ന ഡാ​നി​യ​ൽ പേ​ളി​നെ 2002 ജ​നു​വ​രി​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​ടു​ത്ത​മാ​സം ക​ഴു​ത്ത​റ​ത്തു കൊ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.