കാ​സ​ർ​ഗോ​ഡ് 471 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ​കൂ​ടി; 453 പേ​രും സ​ന്പ​ർ​ക്ക​ത്തി​ൽ
Thursday, October 1, 2020 7:40 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 471 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യി. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 453 പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 10 പേ​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ എ​ട്ട് പേ​ർ​ക്കു​മാ​ണ് വ്യാ​ഴാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 310 പേ​ർ​ക്കാ​ണ് വ്യാ​ഴാ​ഴ്ച കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹെ​ൽ​ത്ത്) ഡോ.​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു.

വീ​ടു​ക​ളി​ൽ 3161 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 1270 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4431 പേ​രാ​ണ്. പു​തി​യ​താ​യി 299 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വ്വേ അ​ട​ക്കം പു​തി​യ​താ​യി 1479 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 431 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 280 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി. 167 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും 167 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

11258 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 739 പേ​ർ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 569 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 9950 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 8250 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 91 ആ​യി. നി​ല​വി​ൽ 2917 പേ​രാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 1513 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.