ഗു​പ്ക​ര്‍ സ​ഖ്യം; ഫ​റൂ​ഖ് അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ന്‍
Saturday, October 24, 2020 11:05 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക അ​ധി​കാ​രം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പോ​രാ​ട്ട​ത്തി​നാ​യി രൂ​പീ​ക​രി​ച്ച ഗു​പ്ക​ര്‍ സ​ഖ്യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് നേ​താ​വ് ഫ​റൂ​ഖ് അ​ബ്ദു​ള്ള​യെ തെ​ര​ഞ്ഞെ​ടു​ത്തു. പി​ഡി​പി നേ​താ​വ് മെ​ഹ​ബൂ​ബ മു​ഫ്തി​യെ ഉ​പാ​ധ്യ​ക്ഷ​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സി​പി​എം നേ​താ​വ് മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി ഗു​പ്ക​ര്‍ സ​ഖ്യ​ത്തി​ന്‍റെ ക​ണ്‍​വീ​ന​റും സ​ജാ​ദ് ലോ​ണ്‍ വ​ക്താ​വു​മാ​ണ്. മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ വ​സ​തി​യി​ൽ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ചി​ഹ്ന​മു​ള്ള പ​താ​ക​യ്ക്കും യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.