വി​മാ​ന​ത്തി​നു​ള്ളി​ലെ കൈയ്യാ​ങ്ക​ളി; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് യാ​ത്രാ​വി​ല​ക്ക്
Sunday, October 25, 2020 5:01 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​മാ​ന​ത്തി​നു​ള്ളി​ൽ തി​ക്കും​തി​ര​ക്കും കൂ​ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് ഇ​ൻ​ഡി​ഗോ. ഒ​മ്പ​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​മാ​ന ക​മ്പ​നി യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി.

15 ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്ക്. ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 30വ​രെ​യാ​ണ് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ അ​ഞ്ച് ദി​വ​സ​ത്തി​നു ശേ​ഷം വി​ല​ക്ക് നീ​ങ്ങും.

ച​ണ്ഡീ​ഗ​ഡ്-​മും​ബൈ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ന​ടി ക​ങ്ക​ണ റ​ണൗ​ട്ടി​ന്‍റെ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ മ​ത്സ​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ മാ​സം ഒ​ൻ​പ​തി​നാ​യി​രു​ന്നു സം​ഭ​വം.

ക​ങ്ക​ണ​യു​ടെ മും​ബൈ​യി​ലെ വ​സ​തി സ​ർ​ക്കാ​ർ ഇ​ടി​ച്ചു​പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ക​ത്തി​നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു യാ​ത്ര. ശി​വ​സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ടാ​ൻ മും​ബൈ​യ്ക്കു വി​മാ​നം ക​യ​റി​യ ക​ങ്ക​ണ​യ്ക്കൊ​പ്പം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും കൂ​ടു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​നു​ള്ളി​ൽ ആ​രെ​ങ്കി​ലും ഫോ​ട്ടോ​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യാ​ൽ സ​ർ​വീ​സ് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് നേ​ര​ത്തെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഡി​ജി​സി​എ ഇ​ൻ​ഡി​ഗോ​യോ​ടു നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഡി​ജി​സി​എ​യു​ടെ​യോ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യോ അ​നു​മ​തി കൂ​ടാ​തെ വി​മാ​ന​ത്തി​നു​ള്ളി​ൽ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് 1937-ലെ ​എ​യ​ർ​ക്രാ​ഫ്റ്റ് ച​ട്ട​ത്തി​ലു​ള്ള​ത്. യാ​ത്രാ​വി​മാ​ന​ത്തി​ൽ ഇ​നി​മു​ത​ൽ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​മു​ണ്ടാ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ് എ​ല്ലാ ആ​ഭ്യ​ന്ത​ര വി​മാ​ന​ക്ക​മ്പ​നി​ക​ളെ​യും ഡി​ജി​സി​എ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.