കോവിഡ്: ബാരറ്റിനുള്ള വോട്ടെടുപ്പ് ഒഴിവാക്കണമെന്ന് മൈക്ക് പെൻസിനോട് ഡെമോക്രാറ്റുകൾ
Tuesday, October 27, 2020 8:19 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: എ​മി കോ​ണി ബാ​ര​റ്റി​ന്‍റെ സു​പ്രീം​കോ​ട​തി നി​യ​മ​നം സ്ഥി​രീ​ക​രി​ക്കാ​ൻ സെ​ന​റ്റ് സ​ജ്ജ​മാ​യി​രി​ക്കെ കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് നേ​താ​ക്ക​ൾ. വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സി​നോ​ടാ​ണ് നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം അ​ഭ്യ​ർ​ഥി​ച്ച​ത്.

മൈ​ക്ക് പെ​ൻ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ പെ​ൻ​സി​നോ​ട് തി​ങ്ക​ളാ​ഴ്ച​ത്തെ സെ​ഷ​നി​ൽ അ​ദ്ധ്യ​ക്ഷ​ത​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പെ​ൻ​സി​ന്‍റെ സ്റ്റാ​ഫ് മേ​ധാ​വി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

സെ​ന​റ്റി​ൽ നി​ങ്ങ​ളു​ടെ സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ൾ പെ​ൻ​സി​ന് എ​ഴു​തി. അ​പ​ക​ട​സാ​ധ്യ​ത​യെ​ക്കു​റി​ച്ച് സെ​ന​റ്റ​ർ​മാ​ർ​ക്ക് മാ​ത്ര​മ​ല്ല, പോ​ലീ​സ്, റെ​സ്റ്റോ​റ​ന്‍റ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും കാ​പ്പി​റ്റോ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന മ​റ്റു​ള്ള​വ​ർ​ക്കും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.