അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 75,000ലേ​റെ​പ്പ​ർ​ക്ക് കോ​വി​ഡ് ബാ​ധ
Wednesday, October 28, 2020 7:27 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത് 75,000ലേ​റെ​പ്പേ​ർ​ക്ക്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 9,038,030 പേ​ർ വൈ​റ​സ് ബാ​ധി​ത​രാ​യി. പു​തി​യ​താ​യി 1,039 പേ​ർ​കൂ​ടി മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ ആ​കെ മ​ര​ണ സം​ഖ്യ 232,084 ആ​യി ഉ​യ​ർ​ന്നു.

5,877,964 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 2,927,982 പേ​രാ​ണ് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 16,761 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 135,424,933 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ടെ​ക്സ​സ്, ക​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ർ​ജി​യ, നോ​ർ​ത്ത ക​രോ​ലി​ന, ടെ​ന്നി​സി, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധ​യി​ൽ മു​ന്നി​ലു​ള്ള​ത്.

ജോ​ണ്‍​സ് ഹേോാ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.