പു​ൽ​വാ​മ​യി​ൽ ത​രൂ​രി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണം; എ​ന്തി​നാ​ണ് മാ​പ്പ് പ​റ​യേ​ണ്ട​ത്, പ​ട്ടാ​ള​ക്കാ​രെ സം​ര​ക്ഷി​ക്കു​മെ​ന്ന് ക​രു​തി​യ​തി​നോ?
Saturday, October 31, 2020 5:54 PM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് മാ​പ്പ് പ​റ​യ​ണ​മെ​ന്ന ബി​ജെ​പി ആ​വ​ശ്യം ശ​ശി ത​രൂ​ർ എം​പി ത​ള്ളി. കോ​ൺ​ഗ്ര​സ് മാ​പ്പ് ചോ​ദി​ക്കേ​ണ്ട​ത് എ​ന്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് ഇ​പ്പോ​ഴും തെ​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം.

കോ​ണ്‍​ഗ്ര​സ് എ​ന്ത് കാ​ര്യ​ത്തി​നാ​ണ് മാ​പ്പ് പ​റ​യേ​ണ്ട​തെ​ന്ന് ത​രൂ​ർ ചോ​ദി​ക്കു​ന്നു. കോ​ണ്‍​ഗ്ര​സ് എ​ന്തി​നാ​ണ് മാ​പ്പ് പ​റ​യേ​ണ്ട​തെ​ന്ന് ക​ണ്ടു പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് താ​ന്‍ ഇ​പ്പോ​ഴും. ന​മ്മു​ടെ പ​ട്ടാ​ള​ക്കാ​രെ കേ​ന്ദ്രം സം​ര​ക്ഷി​ക്കു​മെ​ന്ന് ക​രു​തി​യ​തി​നോ? അ​തോ ഒ​രു ദേ​ശീ​യ ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കാ​തെ ഇ​ന്ത്യ​യു​ടെ കൊ​ടി​ക്കീ​ഴി​ല്‍ അ​ണി​നി​ര​ന്ന​തി​നാ​ണോ? അ​തോ ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച​തി​നോ? എ​ന്തി​നാ​ണ് മാ​പ്പ് പ​റ​യേ​ണ്ട​ത്? ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു.

പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ത​ങ്ങ​ളാ​ണെ​ന്ന പാ​ക്കി​സ്ഥാ​ന്‍ മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി പ്രകാശ് ജാവദേക്കർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യാ​ണെ​ന്ന് ആ​രോ​പി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു ജാവദേക്കർ ആ​വ​ശ്യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.