എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രേ അ​വ​കാ​ശ ലം​ഘ​ന പ​രാ​തി​യു​മാ​യി എം. ​സ്വ​രാ​ജ്
Monday, November 23, 2020 5:21 PM IST
കൊ​ച്ചി: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രേ അ​വ​കാ​ശ ലം​ഘ​ന പ​രാ​തി​യു​മാ​യി എം. ​സ്വ​രാ​ജ് എ​ൽ​എ​ൽ​എ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ​ക്കു മു​ന്നി​ൽ. നി​യ​മ​സ​ഭ​യി​ൽ വ​ച്ചി​ട്ടി​ല്ലാ​ത്ത സി​എ​ജി റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തി​നെ​തി​രേ​യാ​ണു പ​രാ​തി.

സി​എ​ജി റി​പ്പോ​ർ​ട്ട് ത​യാ​റാ​യാ​ൽ അ​തി​നു​മേ​ൽ നി​യ​മ​സ​ഭ​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും സ​ഭ​യാ​ണ് അ​ത് പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പി​എ​സി​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു​കൂ​ടി വി​ധേ​യ​മാ​യ​ശേ​ഷ​മാ​ണ് അ​ത് പൊ​തു ഡോ​ക്യു​മെ​ന്‍റാ​യി​ട്ട് മാ​റു​ക​യെ​ന്നും നി​യ​മ​സ​ഭ​യി​ൽ വെ​ച്ചി​ട്ടി​ല്ലാ​ത്ത, പി​എ​സി പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലാ​ത്ത സി​എ​ജി റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശ​ങ്ങ​ളു​ടെ മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ചെ​യ്യു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​വാ​ത്ത ദാ​സ്യ​വേ​ല​യാ​ണെ​ന്നും നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശ​ങ്ങ​ളി​ൻ​മേ​ൽ ഒ​രു ഏ​ജ​ൻ​സി ക​ട​ന്നു​ക​യ​റു​ന്ന​ത് നോ​ക്കി​യി​രി​ക്കാ​നാ​വി​ല്ലെ​ന്നും സ്വ​രാ​ജ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.