ബി​ജെ​പി വി​ടു​ന്ന​വ​ർ ഒ​രി​ക്ക​ലും സ​മാ​ധാ​ന​ത്തോ​ടെ ജി​വി​ക്കി​ല്ല: സു​ശീ​ൽ കു​മാ​ർ മോ​ദി
Monday, November 30, 2020 2:15 PM IST
പാ​റ്റ്ന: ബി​ജെ​പി വി​ട്ട​വ​ർ ഒ​രി​ക്ക​ലും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കി​ല്ലെ​ന്നു ബി​ഹാ​ർ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ സു​ശീ​ൽ കു​മാ​ർ മോ​ദി. ഒ​രു പൊ​തു​ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന.

ബി​ജെ​പി വ​ണ്‍​വേ ട്രാ​ഫി​ക്ക് പോ​ലെ​യാ​ണ്. നി​ങ്ങ​ൾ​ക്ക് ഇ​വി​ടേ​ക്കു വ​രാം. പ​ക്ഷേ, ഒ​രി​ക്ക​ലും പാ​ർ​ട്ടി വി​ടാ​നാ​കി​ല്ല. ബി​ജെ​പി വി​ടു​ന്ന​വ​ർ​ക്ക് ഒ​രി​ക്ക​ലും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​നും ക​ഴി​യി​ല്ല- സു​ശീ​ൽ കു​മാ​ർ മോ​ദി പ​റ​ഞ്ഞു.

ബി​ഹാ​ർ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മ​ല്ലെ​ങ്കി​ലും ത​ന്‍റെ ആ​ത്മാ​വ് നി​ല​വി​ലെ സ​ർ​ക്കാ​രി​ൽ വ​സി​ക്കു​ന്നു​ണ്ടെ​ന്നും പാ​ർ​ട്ടി​യെ ഒ​രി​ക്ക​ലും ദു​ർ​ബ​ല​മാ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി എ​എ​ൻ​ഐ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ൽ​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന രാം ​വി​ലാ​സ് പ​സ്വാ​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഒ​ഴി​വി​ലേ​ക്കാ​ണു ബി​ഹാ​റി​ൽ രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. എം​പി​യാ​യ​ശേ​ഷം സു​ശീ​ൽ കു​മാ​ർ മോ​ദി​യെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.