ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ്: കേ​ന്ദ്ര​സേ​ന​യു​ടെ സ​ഹാ​യം തേ​ടി കേ​ര​ളം
Monday, November 30, 2020 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് തെ​ക്ക​ന്‍ കേ​ര​ള​ത്തി​ന് ചു​ഴ​ലി​ക്കാ​റ്റ് ജാ​ഗ്ര​ത നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര സേ​ന​യു​ടെ സ​ഹാ​യം തേ​ടി കേ​ര​ളം.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വേ​ഗ​ത്തി​ലാ​ക്കു​വാ​ന്‍ നേ​വി​യോ​ടും കോ​സ്റ്റ്ഗാ​ര്‍​ഡി​നോ​ടും കേ​ര​ള തീ​ര​ത്ത് നി​ന്ന് 30 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ക​ട​ലി​ല്‍ ക​പ്പ​ലു​ക​ള്‍ സ​ജ്ജ​മാ​ക്കി നി​ര്‍​ത്തു​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

വ്യോ​മ​സേ​ന​യോ​ട് ഹെ​ലി​കോ​പ്ട​റും ഫി​ക്സ​ഡ് വിം​ഗ് എ​യ​ര്‍​ക്രാ​ഫ്റ്റും സ​ജ്ജ​മാ​ക്കി നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ഏ​ഴ് ടീ​മു​ക​ളെ കൂ​ടി അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

സ്ഥി​തി​ഗ​തി​ക​ള്‍ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് പു​റ​പ്പെ​ടു​വി​ക്കു​ന്ന മു​ന്ന​റി​യി​പ്പു​ക​ള്‍ അ​തീ​വ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.