ബ്ര​സീ​ലി​ലും കു​റ​യാ​തെ കോ​വി​ഡ്
Tuesday, December 1, 2020 6:00 AM IST
റി​യോ ഡി ​ഷാ​നെ​യ്റോ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ആ​ശ​ങ്ക കു​റ​യു​ന്നി​ല്ല. ബ്ര​സീ​ലി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 21,138 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത​ക്തി​ൽ മൂ​ന്നാ​മ​തു​ള്ള ബ്ര​സീ​ലി​ലെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6,335,878 ആ​യി.

272 പേ​ർ​കൂ​ടി പു​തി​യ​താ​യി മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 173,120 ആ​യി ഉ​യ​ർ​ന്നു. 5,601,804 പേ​രാ​ണ് ബ്ര​സീ​ലി​ൽ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

നി​ല​വി​ൽ 560,954 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 8,318 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 21,900,000 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.