അ​ലി​സ ഫ​റാ വൈ​റ്റ് ഹൗ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​നം രാ​ജി​വ​ച്ചു
Friday, December 4, 2020 7:33 AM IST
വാ​ഷിം​ഗ്ട​ണ്‍: വൈ​റ്റ് ഹൗ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ അ​ലി​സ ഫ​റാ രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്രം​പ് നേ​രി​ട്ട പ​രാ​ജ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് രാ​ജി.

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര​വ​ധി വി​ദേ​ശ- ആ​ഭ്യ​ന്ത​ര മു​ന്‍​ഗ​ണ​ന​ക​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്ന ഫ​റാ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ര്‍​ന്ന് വൈ​റ്റ് ഹൗ​സ് വി​ടു​ന്ന ആ​ദ്യ​ത്തെ പ്ര​മു​ഖ​യാ​ണ്. ട്രം​പ് ഭ​ര​ണ​ത്തി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ന്‍ സാ​ധി​ച്ച​തി​നെ ആ​ജീ​വ​നാ​ന്ത ബ​ഹു​മ​തി എ​ന്നാ​ണ് ഫ​റാ ക​ഴി​ഞ്ഞ ദി​വ​സം വി​ശേ​ഷി​പ്പി​ച്ച​ത്.

ഐ​എ​സി​നെ ന​ശി​പ്പി​ക്കു​ന്ന​തി​ലും അ​മേ​രി​ക്ക​ന്‍ ബ​ന്ദി​ക​ളെ നാ​ട്ടി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കു​ന്ന​തി​ലും നാ​റ്റോ ശ​ക്ത​മാ​ക്കു​ന്ന​തി​ലും മി​ഡി​ല്‍ ഈ​സ്റ്റ് സ​മാ​ധാ​ന ഇ​ട​പാ​ടു​ക​ളി​ല്‍ മ​ധ്യ​സ്ഥം വ​ഹി​ക്കു​ന്ന​തി​ലും അ​ഫാ​ഗാ​നും താ​ലി​ബാ​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ലു​മെ​ല്ലാം ഭ​ര​ണ​കൂ​ടം വ​ലി​യ പ​ങ്കാ​ണ് വ​ഹി​ച്ച​തെ​ന്ന് ഫ​റാ ചൂ​ണ്ടി​ക്കാ​ട്ടി.

വ്യാ​ഴാ​ഴ്ച രാ​ജി​ക്ക​ത്ത് സ​മ​ര്‍​പ്പി​ച്ച ഫ​റാ​യു​ടെ വൈ​റ്റ് ഹൗ​സി​ലെ അ​വ​സാ​ന ദി​വ​സം വെ​ള്ളി​യാ​ഴ്ച​യാ​ണ്. പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ തേ​ടാ​ന്‍ വൈ​റ്റ് ഹൗ​സ് വി​ടു​ക​യാ​ണെ​ന്നാ​ണ് അ​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞ​ത്. ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ത​ര​ത്തി​ല്‍ ക​ണ്‍​സ​ള്‍​ട്ടിം​ഗ് സ്ഥാ​പ​നം തു​ട​ങ്ങാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ കോ​വി​ഡ് വാ​ക്‌​സി​ന്‍ റി​ക്കാ​ര്‍​ഡ് സ​മ​യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും അ​തു​വ​ഴി ആ​യി​ര​ക്ക​ണ​ക്കി​ന് അ​മേ​രി​ക്ക​ക്കാ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ച സം​ഘ​ത്തോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ലും അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഫ​റാ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.