കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന കേ​ന്ദ്രസേ​ന സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു
Saturday, December 5, 2020 10:26 AM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് റാ​ക്ക​ന്‍റി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന കേ​ന്ദ്രസേ​ന സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു. ഇ​നി പോ​ലീ​സ് സു​ര​ക്ഷ മ​തി​യെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്കും വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന് ഐ​ബി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര​സേ​ന​യെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച​ത്.

ഇ​നി സം​സ്ഥാ​ന പോലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യാ​ൽ മ​തി​യെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ പ​ണം ന​ൽ​കി സി​ഐ​എ​സ്എ​ഫി​നെ നി​യോ​ഗി​ക്കാ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ത്തി​ല്‍ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ല്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് ക​മീ​ഷ​ണ​ർ വീ​ണ്ടും കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.