കർഷക പ്രക്ഷോഭം: പ്രധാനമന്ത്രി അമിത്ഷായുമായി ചർച്ച നടത്തുന്നു
Saturday, December 5, 2020 10:39 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ത​ണു​പ്പി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ നി​ർ​ണാ​യ നീ​ക്ക​ങ്ങ​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ്. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മോ​യെ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ക​ർ​ഷ​ക​ർ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​രം പി​ൻ​വ​ലി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ച​ർ​ച്ച ന​ട​ത്തി​യ​ത് തു​റ​ന്ന മ​ന​സോ​ടെ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തി​നി​ടെ ക​ർ​ഷ​ക സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. ഇ​ന്നു രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ലം ക​ത്തി​ക്കാ​ൻ സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. എ​ട്ടി​ന് ഭാ​ര​ത ബ​ന്ദും പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.