സ്പെ​ഷ​ൽ ത​പാ​ൽ ബാ​ല​റ്റ്: ത​പാ​ലി​ലൂ​ടെ​യും
Saturday, December 5, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യ സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് സ്പെ​ഷ​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ത​പാ​ലി​ലൂ​ടെ​യും അ​യ​ച്ച് കൊ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ.

നി​ല​വി​ൽ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ താ​മ​സ​സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി​യാ​ണ് സ്പെ​ഷ​ൽ ത​പാ​ൽ ബാ​ല​റ്റ് ന​ൽ​കു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് ക​ണ്ടെ​ത്തു​ന്ന​തി​നും ബാ​ല​റ്റ് ന​ൽ​കു​ന്ന​തി​നും അ​സൗ​ക​ര്യ​ങ്ങ​ൾ നേ​രി​ട്ട​ത് ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടതി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ നേ​രി​ട്ട് ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സ്പെ​ഷ​ൽ വോ​ട്ട​ർ​മാ​ർ​ക്ക് അ​വ​രു​ടെ മേ​ൽ​വി​ലാ​സ​ത്തി​ലേ​ക്ക് വ​ര​ണാ​ധി​കാ​രി​ക​ൾ ബാ​ല​റ്റു​ക​ൾ ത​പാ​ൽ മാ​ർ​ഗ​മാ​ണ് അ​യ​യ്ക്കു​ക. സ്പെ​ഷ​ൽ ബാ​ല​റ്റി​നാ​യി സ്പെ​ഷ​ൽ വോ​ട്ട​ർ​മാ​ർ​ക്ക് നേ​രി​ട്ടും വ​ര​ണാ​ധി​കാ​രി​ക്ക് അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണ്.

ബാ​ല​റ്റി​നോ​ടൊ​പ്പ​മു​ള്ള സ​ത്യ​പ്ര​സ്താ​വ​ന സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഇ​റ​ക്കും.

സ്പെ​ഷ​ൽ ബാ​ല​റ്റ് അ​യ​ച്ചു​ക​ഴി​ഞ്ഞാ​ൽ വോ​ട്ട​ർ​പ്പ​ട്ടി​ക​യു​ടെ മാ​ർ​ക്ക്ഡ് കോ​പ്പി​യി​ൽ എ​സ്പി​ബി എ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തും. ബാ​ല​റ്റ് ല​ഭി​ക്കു​ന്ന ക​വ​റി​നു​ള്ളി​ൽ അ​പേ​ക്ഷാ ഫോം, ​സ​ത്യ​പ്ര​സ്താ​വ​ന, ബാ​ല​റ്റ് പേ​പ്പ​ർ, ബാ​ല​റ്റ് പേ​പ്പ​ർ ഇ​ടാ​നു​ള്ള ക​വ​റു​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും.

അ​പേ​ക്ഷാ പൂ​രി​പ്പി​ച്ച് ഒ​പ്പി​ട്ട് സ​ത്യ​പ്ര​സ്താ​വ​ന ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ​യോ സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഹെ​ൽ​ത്ത് ഓ​ഫീ​സ​റെ​യോ മ​റ്റ് ഓ​ഫീ​സ​ർ​മാ​രെ​യോ കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ബാ​ല​റ്റ് ചെ​റി​യ ക​വ​റി​ൽ ഇ​ട്ട് ഒ​ട്ടി​ക്ക​ണം. അ​പേ​ക്ഷ​യും ചെ​റി​യ ക​വ​റും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​പ്ര​സ്താ​വ​ന​യും വ​ലി​യ ക​വ​റി​ലി​ട്ട് ഒ​ട്ടി​ച്ച​തി​നു​ശേ​ഷ​മേ ത​പാ​ലി​ലൂ​ടെ​യോ ആ​ൾ​വ​ശ​മോ അ​യ​യ്ക്കാ​വു.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്റ്റ​ൽ ബാ​ല​റ്റ് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ല​ഭി​ക്ക​ത്ത​ക്കവി​ധം ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക്ക് ത​പാ​ൽ മാ​ർ​ഗ​മോ ആ​ൾ​വ​ശ​മോ എ​ത്തി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.