ഇ​ന്ത്യ​യ്ക്ക് 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
Monday, January 18, 2021 4:49 PM IST
ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഓ​സീ​സി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 294 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. നാ​ലാം ദി​നം മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് നേ​ര​ത്തെ ക​ളി​യ​വ​സാനി​പ്പി​ച്ച​പ്പോ​ൾ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ വി​ക്ക​റ്റ് പോ​കാ​തെ നാ​ല് റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട്.

55 റ​ൺ​സ് നേ​ടി​യ സ്റ്റീ​വ് സ്മി​ത്താ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ ഓ​സീ​സി​ന്‍റെ ടോ​പ്പ് സ്കോ​റ​ർ. ഡേ​വി​ഡ് വാ​ർ​ണ​ർ (48), മാ​ർ​ക്ക​സ് ഹാ​രി​സ് (38), കാ​മ​റൂ​ണ്‍ ഗ്രീ​ൻ (37) തു​ട​ങ്ങി​യ​വ​രും തി​ള​ങ്ങി. അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ മു​ഹ​മ്മ​ദ് സി​റാ​ജും നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഷ​ർ​ദു​ൽ ഠാ​ക്കൂ​റു​മാ​ണ് ഇ​ന്ത്യ​യ്ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്.

വി​ക്ക​റ്റ് പോ​കാ​തെ 31 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ഓ​സീ​സ് നാ​ലാം ദി​നം തു​ട​ങ്ങി​യ​ത്. ഹാ​രി​സ്-​വാ​ർ​ണ​ർ സ​ഖ്യം ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ന​ൽ​കി​യ 89 റ​ണ്‍​സി​ന്‍റെ തു​ട​ക്കം ഓ​സീ​സി​ന് പി​ന്നീ​ട് മു​ത​ലാ​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------