രാ​ജ​സ്ഥാ​നി​ൽ കൗ​മാ​ര​ക്കാ​രി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി; പീ​ഡ​നം ന​ട​ന്ന​താ​യി സം​ശ​യം
Tuesday, January 19, 2021 9:55 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മെ​റി​ല്‍ കൗ​മാ​ര​ക്കാ​രി​യെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

സു​വാ​ല ഗ്രാ​മ​വാ​സി​യാ​ണ് കൊ​ല്ല​പ്പെ​ട്ട 16കാ​രി. കു​ട്ടി​യു​ടെ വീ​ടി​നു പു​റ​കി​ലെ പാ​ട​ത്ത് നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ പീ​ഡ​നം ന​ട​ന്ന​കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നും പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​വാ​സി​ക​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------