ചെങ്കോട്ടയിൽ ഉയരേണ്ടത് ദേശീയപതാക: ശശി തരൂർ
Tuesday, January 26, 2021 4:35 PM IST
ന്യൂഡൽഹി: ചെ​ങ്കോട്ടയിൽ കർഷകർ കൊടിനാട്ടിയതിൽ പ്രതികരണവുമായി ശശി തരൂർ എംപി. ചെ​ങ്കോട്ടയിലെ സംഭവങ്ങളെ ദൗർഭാഗ്യകരമെന്നാണ്​ തരൂർ വിശേഷിപ്പിച്ചത്​. ചെങ്കോട്ടയിൽ ദേശീയപതാക മാത്രമാണ് ഉയരേണ്ടതെന്നും തരൂർ പറഞ്ഞു.

കർഷക സമരത്തെ തുടക്കം മുതൽ പിന്തുണച്ചിരുന്നു. എന്നാൽ നിയമരാഹിത്യം അംഗീകരിക്കാനാവില്ലെന്നും തരൂർ പറഞ്ഞു. സംഘർഷത്തിനിടെ ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷകൻ വെടിയേറ്റു മരിച്ച സംഭവം അതീവ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ പ​ല​യി​ട​ത്തും സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണ്. അതിർത്തിയിൽ നിന്ന് ട്രാക്​ടർ പരേഡ്​ ചെ​ങ്കോട്ടയിൽ എത്തിയിരുന്നു. ഒ​രു സം​ഘം ക​ര്‍ഷ​ക​ര്‍ ചെ​ങ്കോ​ട്ട​ക്ക് മു​ക​ളി​ലും ക​യ​റി​യി​ട്ടു​ണ്ട്. ഇവരെ ഒഴിപ്പിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------