കു​ന്നം​കു​ളം ന​ഗ​ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം
Wednesday, January 27, 2021 11:01 AM IST
തൃ​ശൂ​ർ: ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ഇ​ന്നു പു​ല​ർ​ച്ചെ വ​ൻ തീ​പി​ടു​ത്തം. യേ​ശു​ദാ​സ് റോ​ഡി​ൽ വ്യാ​പാ​ര​ഭ​വ​നു സ​മീ​പം ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് വ​ൻ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. സ​മീ​പ​ത്തെ ബു​ക്ക് ബൈ​ൻ​ഡിം​ഗ് സ്ഥാ​പ​ന​വും തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ച നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ക​ട​യു​ടെ മ​ധ്യ​ഭാ​ഗ​ത്തു നി​ന്നാ​ണ് തീ ​ആ​ദ്യം ഉ​യ​ർ​ന്ന​തെ​ന്ന് പ​റ​യു​ന്നു. ഇ​വി​ടെ ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും തീ​യ​ണ​യ​ക്കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​ഗ്നി​ബാ​ധ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. പ​ട്ടാ​ന്പി വ​ല്ല​പ്പു​ഴ സ്വ​ദേ​ശി മു​സ്ത​ഫ എ​ന്ന​യാ​ളു​ടെ​യാ​ണ് ഈ ​ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ക​ട. വ​ലി​യ രീ​തി​യി​ലു​ള്ള സ്റ്റോ​ക്കും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, പ​ഴ​യ പേ​പ്പ​റു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ൻ കൂ​ന്പാ​ര​മാ​ണ് ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​തോ​ട തീ ​നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

തീ ​ആ​ളി​പ​ട​ർ​ന്ന​തോ​ടെ സ​മീ​പ​ത്തെ ബു​ക്ക് ബൈ​ന്‍റിം​ഗ് സ്ഥാ​പ​ന​വും ക​ത്തി ന​ശി​ച്ചു. കു​ന്നം​കു​ളം മ​ണ്ടും പാ​ൽ ജോ​ണ്‍ വ​ർ​ഗീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം​സി ബു​ക്ക് ബൈ​ൻ​ഡിം​ഗ് സ്ഥാ​പ​ന​മാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശ​ച്ച​ത്. പേ​പ്പ​റു​ക​ളു​ടെ വ​ലി​യ സ്റ്റോ​ക്കും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ക​ത്തി​യ ക​ട​യ്ക്കു പു​റ​കു വ​ശ​ത്താ​യി പ​ട്ടാ​ന്പി റോ​ഡി​നോ​ട് അ​ഭി​മു​ഖ​മാ​യി നി​ര​വ​ധി ക​ട​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​രാ​തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നാ​യ​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------