പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് മ​യ​ക്കു മ​രു​ന്ന് ന​ൽ​കി പീ​ഡ​നം; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Thursday, February 25, 2021 5:24 PM IST
കു​രു​ക്ഷേ​ത്ര: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ മ​യ​ക്കു മ​രു​ന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ലാ​ണ് സം​ഭ​വം.

12-ാം ക്ലാ​സു​കാ​രി​യാ​യ 17കാ​രി​യെ​യാ​ണ് അ​ഞ്ചം​ഗ സം​ഘം പീ​ഡി​പ്പി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പേ​രി​ല്‍ ര​ണ്ടു പേ​ര്‍ 18 വ​യ​സു​ള്ള​വ​രാ​ണ്. ഒ​രാ​ള്‍​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.

ഫെ​ബ്രു​വ​രി 22നാ​ണ് സം​ഭ​വം. ക്ലാ​സ് ക​ഴി​ഞ്ഞ് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​യ പെ​ണ്‍​കു​ട്ടി​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് സു​ഹൃ​ത്തി​ന്‍റെ ബ​ന്ധു​വി​നൊ​പ്പം പെ​ണ്‍​കു​ട്ടി സ്വ​ന്തം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

എ​ന്നാ​ല്‍ കു​രു​ക്ഷേ​ത്ര​യ്ക്ക​ടു​ത്ത ഉ​മ്രി ചൗ​ക്ക് എ​ന്ന സ്ഥ​ല​ത്ത് വ​ച്ച് ഇ​യാ​ളും മ​റ്റു പ്ര​തി​ക​ളും ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​ക്ക് മ​യ​ക്കു മ​രു​ന്ന് ന​ല്‍​കി. തു​ട​ര്‍​ന്ന് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ പോ​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് ര​ണ്ടു പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.