ബം​ഗാ​ൾ മ​ന്ത്രി​ക്കു നേ​രെയുണ്ടായ ബോം​ബാ​ക്ര​മ​ണം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Friday, February 26, 2021 5:43 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ മ​ന്ത്രി ജ​കി​ര്‍ ഹു​സൈ​ന് നേ​രെ​യു​ണ്ടാ​യ ബോം​ബാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ്. ര​ണ്ടു പേ​രെ ബം​ഗാ​ള്‍ സി​ഐ​ഡി സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നിം​തി​യ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ലാ​ണ് മ​ന്ത്രി ഉ​ള്‍​പ്പ​ടെ 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്. കോ​ല്‍​ക്ക​ത്ത​യി​ലേ​ക്കു പോ​കു​ന്ന​തി​നാ​യി ജ​കി​ര്‍ ഹു​സൈ​ന്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ട്രെ​യി​ന്‍ കാ​ത്തു നി​ന്ന സ​മ​യ​ത്താ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ ജ​കി​ര്‍ ഹു​സൈ​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. അ​ദ്ദേ​ഹ​വും പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രും ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.