പോ​സ്റ്റ​ർ വി​വാ​ദം; കു​റ​വ​ൻ​കോ​ണം മ​ണ്ഡ​ലം ട്ര​ഷ​റ​റെ കോ​ൺ​ഗ്ര​സി​ൽ​നി​ന്നു പു​റ​ത്താ​ക്കി
Friday, April 9, 2021 11:01 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണ എ​സ്. നാ​യ​രു​ടെ പോ​സ്റ്റ​റു​ക​ള്‍ ആ​ക്രി​ക്ക​ട​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി. കു​റ​വ​ൻ​കോ​ണം മ​ണ്ഡ​ലം ട്ര​ഷ​റ​ർ ബാ​ലു​വി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ര​ണ്ട് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​യി​രു​ന്നു ഡി​സി​സി നി​ർ​ദ്ദേ​ശം.

പോ​സ്റ്റ​റു​ക​ൾ ആ​ക്രി​ക്ക​ട​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കെപിസിസി അധ്യക്ഷൻ മു​ല്ല​പ്പ​ള്ളി​ രാമചന്ദ്രനെയും പ്രതിപക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും വീ​ണ പ​രാ​തി അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.