സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന് ക്ഷാ​മം; തി​രു​വ​ന​ന്ത​പു​ര​ത്ത് 25,000 പേ​ർ​ക്കു​ള്ള സ്റ്റോ​ക്ക് മാ​ത്രം
Saturday, April 10, 2021 3:39 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് വാ​ക്സി​നും ക്ഷാ​മം. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്റ്റോ​ക്കു​ള്ള​ത് 25,000 പേ​ർ​ക്കു​ള്ള വാ​ക്സി​ൻ മാ​ത്ര​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ മെ​ഗാ ക്യാ​മ്പു​ക​ൾ മു​ട​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യും ആ​രോ​ഗ്യ​വ​കു​പ്പ് പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​ൻ എ​ത്ര​യും വേ​ഗം എ​ടു​ത്തു​തീ​ർ​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​ണ് വാ​ക്സി​ൻ ക്ഷാ​മം.

ര​ണ്ടാം വ്യാ​പ​നം അ​തി​തീ​വ്ര ഘ​ട്ട​ത്തി​ലേ​ക്ക്‌ നീ​ങ്ങു​മ്പോ​ൾ ആ​വ​ശ്യ​ത്തി​ന്‌ വാ​ക്‌​സി​ൻ കി​ട്ടാ​തെ പ​ല സം​സ്ഥാ​ന​ങ്ങളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. കോ​വി​ഡി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തി​രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.