മ​ഹാ​രാ​ഷ്ട്ര​യി​ൽ 51,751 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
Tuesday, April 13, 2021 5:03 AM IST
മും​ബൈ: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 51,751 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 258 പേ​ര്‍ മ​രി​ച്ചു. നി​ല​വി​ൽ 34,58,996 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

24 മ​ണി​ക്കൂ​റി​നി​ടെ 52,312 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ 28,34,473 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് മു​ക്ത​രാ​യ​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 5,64,746 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 58,245 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്ട്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.