"സം​സ്ഥാ​ന​ത​ല ലോ​ക്ഡൗ​ണ്‍ വേ​ണ്ട'; കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് 14 നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ചെ​ന്നി​ത്ത​ല
Sunday, April 18, 2021 4:39 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി​ക്ക് 14ഇ​ന നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ക​ത്ത് ന​ൽ​കി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രോ​ഗ​വ്യാ​പ​നം ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ക​ത്തി​ലു​ള്ള​ത്.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ​യും മ​റ്റ് രം​ഗ​ങ്ങ​ളി​ലെ​യും വി​ദ​ഗ്ധ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ക​ത്ത് ത​യാ​റാ​ക്കി​യ​ത്. ചി​കി​ത്സ, ഗ​വേ​ഷ​ണം, പ്ര​തി​രോ​ധം, ക്രൈ​സി​സ് മാ​നേ​ജ്മെ​ന്‍റ് എ​ന്നി​ങ്ങ​നെ നാ​ല് മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ. ‌‌

സം​സ്ഥാ​ന​ത​ല ലോ​ക്ഡൗ​ണ്‍ വേ​ണ്ടെ​ന്നും പ​ക​രം രോ​ഗം പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന മൈ​ക്രോ ക​ണ്‍​ടെ​യ്മെ​ന്‍റ് സ്ട്രാ​റ്റ​ജി സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ൽ​കി​യ ക​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ചു​വ​ടെ


ചി​കി​ത്സ
——-
1. അ​ഡ്മി​ഷ​ന്‍ പ്രോ​ട്ട​ക്കോ​ള്‍
———–
കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ല്ലാ​തെ കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​വ​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് വ്യ​ക്ത​മാ​യ അ​ഡ്മി​ഷ​ന്‍ പ്രോ​ട്ട​ക്കോ​ള്‍ ഉ​ണ്ടാ​ക്ക​ണം. ഇ​പ്പോ​ള്‍ സാ​മ്പ​ത്തി​ക ശേ​ഷി ഉ​ള്ള​വ​രും സ്വാ​ധീ​ന​ശ​ക്തി ഉ​ള്ള​വ​രു​മാ​യ ആ​ളു​ക​ള്‍ ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​മ്പോ​ള്‍ ത​ന്നെ മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യ്ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ഡ്മി​റ്റാ​യി കി​ട​ക്ക​ക​ള്‍ ക​യ്യ​ട​ക്കു​ക​യാ​ണ്. ഇ​ത് കാ​ര​ണം ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ​പ്പോ​ലും അ​ഡ്മി​റ്റ് ചെ​യ്യാ​ന്‍ ക​ഴി​യാ​തെ വ​രു​ന്നു. അ​തി​നാ​ല്‍ റ​ഫ​റ​ല്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ അ​ഡ്മി​ഷ​ന്‍ ന​ല്‍​ക​ണം. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കും റ​ഫ​റ​ല്‍ സം​വി​ധാ​ന​ത്തി​നു​മു​ള്ള ശൃംഖല സം​സ്ഥാ​ന​ത്തു​ട​നീ​ളം ത​യാ​റാ​ക്ക​ണം.

2. ഐ​സി​യു​ക​ള്‍, വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍
—————-
ഐ​സി​യു​ക​ളു​ടെ​യും വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ടെ​യും ക്ഷാ​മം മു​ന്‍​കൂ​ട്ടി ക​ണ്ട് സം​സ്ഥാ​ന​ത്തു​ള്ള എ​ല്ലാ ഐ​സി​യു​ക​ളും വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​മു​ള്ള ഐ​സി​യു​ക​ളും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് ഒ​രു ‘കോ​മ​ണ്‍ പൂ​ൾ’ ഉ​ണ്ടാ​ക്ക​ണം. എ​ന്നി​ട്ട് ജി​ല്ലാ​ത​ല മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ഡ്മി​ഷ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് അ​വ​യി​ലേ​ക്ക് രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യ​ണം.

3. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം
————-
പ​രി​ശീ​ല​നം സി​ദ്ധി​ച്ച ഡോ​ക്ട​ര്‍​മാ​രു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കു​റ​വു​ണ്ടെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി ഉ​ണ്ട്. അ​തി​നാ​ല്‍ സം​സ്ഥാ​ന​ത്തെ പൊ​തു​മേ​ഖ​ല​യി​ലേ​യും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ​യും എ​ല്ലാ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​ക​ണം. ഐ​എം​എ പോ​ലു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി സ​ഹാ​യം ഇ​തി​ന് തേ​ടാ​വു​ന്ന​താ​ണ്. മൂ​ന്ന് ദി​വ​സം കൊ​ണ്ട് ഈ ​പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കാം. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ആ​വ​ശ്യ​മു​ള്ളി​ട​ത്ത് അ​തും ചെ​യ്യ​ണം.

4. കി​ട​ക്ക​ക​ള്‍ ഉ​റ​പ്പാ​ക്ക​ണം
———–
ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​റ​മേ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍, ഡെ​ന്‍റ​ര്‍ ക്ലി​നി​ക്കു​ക​ള്‍, ഒ​പി​ഡി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലെ കി​ട​ക്ക​ക​ളും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ക​ത്തി​ന് സ​ജ്ജ​മാ​ക്ക​ണം.

5. മ​രു​ന്നി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം.
———-
ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ​യും ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളു​ടെ​യും ല​ഭ്യ​ത സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്ക​ണം. Ramdesivir, Tocilizumab തു​ട​ങ്ങി​യ ജീ​വ​ന്‍ ര​ക്ഷാ ഔ​ഷ​ധ​ങ്ങ​ളും, സ്റ്റി​റോ​യി​ഡു​ക​ളും ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളു എ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഈ ​മ​രു​ന്നു​ക​ള്‍ പൂ​ഴ്ത്തി​വ​യ്ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

6. ചി​കി​ത്സ​യു​ടെ ചി​ല​വ് നി​യ​ന്ത്രി​ക്ക​ല്‍
————
ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യെ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ചി​കി​ത്സാ​ച്ചെ​ല​വ് നി​യ​ന്ത്രി​ക്കേ​ണ്ട​തു​ണ്ട്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ന്‍റെ പേ​രി​ല്‍ ആ​ര്‍​ക്കും ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട​തു​ത്. ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം.

പ്ര​തി​രോ​ധം
————
7. വാ​ക്സി​നേ​ഷ​ന്‍
——–
വാ​ക്സി​നേ​ഷ​ന്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര​ണം. വാ​ക്സീ​ന്‍ ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റി​ലും ല​ഭ്യ​മാ​ക്ക​ണം എ​ന്ന നി​ല​പാ​ട് ന​മ്മു​ടെ സം​സ്ഥാ​ന​ത്തി​നും സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

8. സം​സ്ഥാ​ന​ത​ല ലോ​ക്ഡൗ​ണ്‍ വേ​ണ്ട
———–
ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യും നി​ത്യ​വൃ​ത്തി മു​ട്ടി​ക്കു​ക​യും ചെ​യ്യു​ന്ന സം​സ്ഥാ​ന​ത​ല ലോ​ക്ഡൗ​ണ്‍ ആ​വ​ശ്യ​മി​ല്ല. പ​ക​രം രോ​ഗം പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന മൈ​ക്രോ ക​ണ്‍​ടെ​യ്മെ​ന്‍റ് സ്ട്രാ​റ്റ​ജി സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഉ​ദാ​ഹ​ര​ണ​മാ​യി ക​ട​ക​ള്‍​ക്ക് സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തി​ന് പ​ക​രം ടോ​ക്ക​ണ​അ് സ​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണം.

9. എ​സ്എം​എ​സ് ക​ര്‍​ശ​ന​മാ​ക്കു​ക.
————
സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗം എ​ന്നി​വ ക​ര്‍​ശ​ന​മാ​ക്ക​ണം.

10. ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ദ്ധി​പ്പി​ച്ച് സ​മൂ​ഹ​ത്തി​ലെ രോ​ഗ്യ​വ്യാ​പ​നം ക​ണ്ടെ​ത്തി ത​ട​യ​ണം. സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യ്യാ​റാ​ക്കു​ക​യും ക്വാ​റ​ന്റെ​യി​ന്‍ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ക​യും വേ​ണം.

ഗ​വേ​ഷ​ണം
————-
11. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ രീ​തി​യെ​ക്കു​റി​ച്ചും വൈ​റ​സി​ന്‍റെ ജ​നി​ത​ക മാ​റ്റ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ഗ​വേ​ഷ​ണം അ​ത്യാ​വ​ശ്യ​മാ​ണ്. വൈ​റ​സ് ബാ​ധ കൊ​ണ്ട് സം​സ്ഥാ​ന​ത്തെ പ്ര​തി​ദി​ന മ​ര​ണ​നി​ര​ക്കി​ല്‍ എ​ത്ര വ്യ​ത്യാ​സ​മു​ണ്ടാ​കു​ന്നു​വെ​ന്ന് പ​ഠി​ക്കേ​ണ്ട​തു​ണ്ട്.

ക്രൈ​സി​സ് മാ​നേ​ജ്മെ​ന്‍റ്
—————

12. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ശ​ക്ത​രാ​ക്കു​ക.
———-
ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സ​ജ്ജ​രാ​ക്കു​ക​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം. അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ഉ​ട​ന്‍ ല​ഭ്യ​മാ​ക്ക​ണം.

13. വ്യാ​പ​ക​മാ​യ ബോ​ധ​വ​ത്ക്ക​ര​ണം
———–
രോ​ഗ്യ​പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്ക​ണം. വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ള്‍ ത​ട​യ​ണം.

14. ഏ​കോ​പ​നം
——-
ആ​രോ​ഗ്യം, ആ​ഭ്യ​ന്ത​രം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, റ​വ​ന്യൂ എ​ന്നീ വ​കു​പ്പു​ക​ള്‍ ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.